Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Buried

കാ​ണാ​താ​യ അ​മ്മ​യെ​യും മ​ക​നെ​യും കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി​യ​താ​യി സൂ​ച​ന; ശ​രീ​ര ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി

ഇ​ടു​ക്കി: കാ​ണാ​താ​യ അ​മ്മ​യെ​യും മ​ക​നെ​യും കൊ​ല​പ്പെ​ടു​ത്തി കു​ഴി​ച്ചു മൂ​ടി​യ​താ​യി സൂ​ച​ന. നെ​ടു​ങ്ക​ണ്ടം പ​ച്ച​ടി​യി​ല്‍ ആ​ണ് സം​ഭ​വം. പ​ച്ച​ടി പൊ​ന്നു​ട്ട​യി​ല്‍ മേ​രി​ക്കു​ട്ടി (70), റെ​ജി (48) എ​ന്നി​വ​രെ​യാ​ണ് ഒ​രു മാ​സം മു​മ്പ് കാ​ണാ​താ​യ​ത്.

ഇ​വ​രെ കൊ​ല​പ്പെ​ടു​ത്തി വീ​ടി​നു സ​മീ​പം കു​ഴി​ച്ചു മൂ​ടി​യ​താ​യാ​ണ് പോ​ലീ​സി​നു സൂ​ച​ന ല​ഭി​ച്ച​ത്. ഇ​വി​ടെ നി​ന്നും ശ​രീ​ര ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി.

മേ​രി​ക്കു​ട്ടി​യു​ടെ മ​ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. മേ​രി​ക്കു​ട്ടി​യു​ടെ മ​റ്റൊ​രു മ​ക​നാ​യ അ​ജി​യാ​ണ് ഈ ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

പോ​ലീ​സി​നെ ക​ണ്ട് ഇ​യാ​ള്‍ ഓ​ടി ര​ക്ഷ​പെ​ട്ടു. ഇ​തോ​ടെ​യാ​ണ് പോ​ലീ​സി​ന് സം​ശ​യം ജ​നി​ച്ച​ത്. തു​ട​ര്‍​ന്ന് ഇ​ന്നു രാ​വി​ലെ വീ​ട്ടി​ലും പ​രി​സ​ര​ത്തും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. വീ​ടി​നു സ​മീ​പം മ​ണ്ണി​ള​കി കി​ട​ന്ന ഭാ​ഗ​ത്ത് കു​ഴി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ള്‍ ശ​രീ​ര ഭാ​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തി.

പു​രു​ഷ​ന്‍റേ​തെ​ന്നു സം​ശ​യി​ക്കു​ന്ന കാ​ലി​ന്‍റെ ഭാ​ഗ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും ആ​ര്‍​ഡി​ഒ​യും ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന വി​ദ​ഗ്ധ​രും ഡോ​ഗ് സ്വ​ക്വാ​ഡും ഉ​ള്‍​പ്പെ​ടെ സ്ഥ​ല​ത്തെ​ത്തി​യ ശേ​ഷം മ​ണ്ണ് നീ​ക്കി ശ​രീ​ര ഭാ​ഗ​ങ്ങ​ള്‍ പു​റ​ത്തെ​ടു​ക്കും.

മേ​രി​ക്കു​ട്ടി​യു​ടെ ഭ​ര്‍​ത്താ​വി​നെ​യും അ​ഞ്ചു വ​ര്‍​ഷം മു​മ്പ് കാ​ണാ​താ​യ​താ​യി പ​റ​യ​പ്പെ​ടു​ന്നു​ണ്ട്. ഓ​ടി ര​ക്ഷ​പെ​ട്ട അ​ജി​യെ ക​ണ്ടെ​ത്താ​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News

Corehub Up